സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ഹെലെനയാണ് കോച്ച്, അല്ല താരം

പുരുഷകേസരികളുടെ വിളയാട്ട ഭൂമിയാണ് ക്ലബ് ഫുട്‌ബോള്‍ . ഇവിടെ സ്ത്രീസാന്നിധ്യം അത്യപൂര്‍വം. പ്രത്യേകിച്ചും പരിശീലകരുടെ കാര്യത്തില്‍. എന്നാല്‍ പോര്‍ട്ടുഗീസുകാരി ഹെലെന കോസ്റ്റ ചരിത്രം തിരുത്തിക്കുറിക്കാനെത്തുന്നു.

ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ രണ്ടാം ഡിവിഷന്‍ ക്ലബായ ക്ലെര്‍മോണ്ട് ഫൂട്ടിന്റെ പരിശീലകയായാണ് ഹെലെന താരമാവുന്നത്. അടുത്ത സീസണിലാണ് ഹെലെന ചുമതലയേല്‍ക്കുക. ഇതോടെ പുരുഷ ടീമിന്റെ കോച്ചാവുന്ന ആദ്യ വനിതയാവും ഈ പോര്‍ട്ടുഗീസുകാരി. 36കാരിയായ ഹെലെന സ്‌പോര്‍ട്‌സ് സയന്‍സ് ബിരുദധാരിയാണ്. 2012ല്‍ ഇറാന്‍ വനിതാ ടീമിന്റെ പരിശീലകയായിരുന്നു. ബെല്‍ഫിക്കയുടെയും സെല്‍റ്റിക്കിന്റെയും അക്കാഡമികളിലെ പരിശീലകയുമായിരുന്നു.
പെറ്റിക്കോട്ടിട്ട മോറീഞ്ഞോ എന്നറിയപ്പെടുന്ന ഹെലെന റെജിസ് ബ്രൗവാഡിന്റെ പകരമാണ് കോച്ചായി ചുമതലയേല്‍ക്കുന്നത്. മോറീഞ്ഞോയുടെ കീഴില്‍ ഹെലെന 2005ല്‍ പരിശീനം നേടിയിട്ടുണ്ട്.

സ്വപ്നസാഫല്യമാണിത്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. അതിപ്പോള്‍ യാഥാര്‍ഥ്യമാവുന്നു. തികച്ചും അപ്രതീക്ഷിതമായാണ് പുതിയ ചുമതല ലഭിച്ചത്. കാരണം പുരുഷടീമിന്റെ പരിശീലകയായി വനിതയെ നിയമിക്കുക എന്നത് പൊതുവെ അസാധ്യമാണ്. അതുകൊണ്ടുതന്നെ എന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല- ഹെലെന പറഞ്ഞു.

യുവേഫയുടെ എ ലൈസന്‍സ് നേടിയ പരിശീലകയാണ് ഹെലെന. ടീമിലെ പ്രമുഖ താരങ്ങളുമായി കൂടിയാലോചന നടത്തിയാണ്  ക്ലെര്‍മോണ്ട് ഫൂട്ട് പുതിയ പരിശീലകയെ നിയമിച്ചത്. താരങ്ങളും പുതിയ കോച്ചിന്റെ വരവിനായി കാത്തിരിക്കുകയാണ്, ആരാധകരും.

Post a Comment

0 Comments